Monday, March 23, 2026 Last Updated 3 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 11.00 AM

'സീരിലല്‍ കില്ലര്‍' കൂടത്തായി ജോളിയില്‍നിന്നു ഭര്‍ത്താവ് വിവാഹമോചിതനായി ; കൊലക്കേസ് പ്രതിക്കൊപ്പം കഴിയാനാകില്ലന്ന ഹര്‍ജി കോടതി അനുവദിച്ചു

uploads/news/2025/07/789236/jolly.jpg

കോഴിക്കോട്: കോളിക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി പൊന്നമറ്റം ജോളിക്കെതിരേ ഭര്‍ത്താവ് ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബകോടതി അനുവദിച്ചു. ഇതോടെ ജോളിയില്‍ നിന്നു അദ്ദേഹം വിവാഹമോചിതനായി.

കൊലക്കേസില്‍ പ്രതിയായ ഭാര്യ ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.മനോഹര്‍ലാല്‍ മുഖേന നല്‍കിയ ഹര്‍ജിയാണ് കോടതി അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹര്‍ജി എതിര്‍ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാവാത്തതിനാല്‍ കഴിഞ്ഞ 30ന് എക്‌സ്പാര്‍ടിയായി തീര്‍പ്പാക്കുകയായിരുന്നു.

ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിനു ശേഷമാണ് ജോളി, ഷാജു സക്കറിയാസിനെ വിവാഹം ചെയ്തത്. തന്റെ ആദ്യഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താന്‍ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. 2002ല്‍ ആയിരുന്നു ജോളി ആദ്യ കൊലപാതകം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്.

ജോളിയുടെ ഭര്‍തൃപിതാവ് റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്, ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ എം.എം.മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുസക്കറിയാസിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Ads by Google
Thursday 03 Jul 2025 11.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google