Monday, March 23, 2026 Last Updated 0 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 03.26 PM

കുതിപ്പ് തുടർന്ന് സ്വർണവില ; പ്രതീക്ഷകൾ തകർന്ന് ഉപഭോക്താക്കൾ

gold

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,520 രൂപയാണ്. ഇന്നലെ പവന് 840 രൂപ വർദ്ധിച്ച് സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 72,000 കടന്നിരുന്നിരുന്നു.

തുടർച്ചയായ ഇടിവിന് ശേഷമാണ് സ്വർണവില ഇന്നലെ ഉയർന്നത്. 3200 രൂപയോളം കുറഞ്ഞശേഷമാണ് വില വർദ്ധന. ഇന്നലെയും ഇന്നുമായി 1,200 രൂപയാണ് പവന് വർദ്ധിച്ചത്. വില ഇടിഞ്ഞതോടെ പവന് 70,000 ത്തിന് താഴേക്ക് എത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്താണ് പവന്റ വില കുതിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 45 രൂപ ഉയർന്നു. ഇന്നത്തെ വില 9065 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7435 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

Ads by Google
Wednesday 02 Jul 2025 03.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google