Monday, March 23, 2026 Last Updated 3 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 01.21 PM

'ദേശവിരുദ്ധ' മേധാപട്ക്കര്‍ പങ്കെടുത്തതില്‍ ബിജെപി പ്രതിഷേധം ; പാര്‍ലമെന്ററി പാനല്‍ മീറ്റില്‍ നിന്നും ഇറങ്ങിപ്പോയി

uploads/news/2025/07/789056/medhapatkar.jpg

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക മേധാപട്ക്കര്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് മുന്‍ കേന്ദ്രമന്ത്രി പുരോഷത്തം രുപാല ഉള്‍പ്പെടെയുള്ള ബിജെപി എംപിമാര്‍ ചൊവ്വാഴ്്ച നടന്ന പാര്‍ലമെന്ററി കമ്മറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ബിജെപി എംപിമാരില്‍ ചിലര്‍ പട്കറിനെ 'ദേശവിരുദ്ധന്‍' എന്ന് വിശേഷിപ്പിക്കുകയും അത്തരമൊരു യോഗത്തില്‍ 'പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ' വിളിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സപ്തഗിരി ശങ്കര്‍ ഉലകയുടെ നേതൃത്വത്തിലുള്ള ഗ്രാമവികസനവും പഞ്ചായത്തിരാജും സംബന്ധിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റിയായിരുന്നു മേധാ പട്കറെ ക്ഷണിച്ചത്. 2013ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്നപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ നടത്തിപ്പിനെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പറയുന്നതിനായിരുന്നു ക്ഷണം.

അതേസമയം മേധാപട്കറെ ക്ഷണിച്ച തീരുമാനത്തെ കോണ്‍ഗ്രസ് ന്യായീകരിച്ചു. വിവിധ വിഷയങ്ങളില്‍ സാധാരണ സമൂഹത്തില്‍ പെടുന്നവര്‍ക്കും നിക്ഷേപകര്‍ക്കും പറയാനുള്ളത് കൂടി പാര്‍ലമെന്ററി പാനല്‍ കേള്‍ക്കണമെന്ന് ഉലാക പറഞ്ഞു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമത്തില്‍ അവരുടെ കാഴ്ചപ്പാടുകള്‍ കൂടി കേള്‍ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ബിജെപി അതിന് അനുവദിച്ചില്ലെന്നും പറഞ്ഞു. മതിയായ കോറം പോലും നോക്കാതെയാണ് സമ്മേളനം റദ്ദാക്കാന്‍ തീരുമാനമെടുത്തതെന്നും പറഞ്ഞു. കോറം തികയാന്‍ 10 പേരെങ്കിലൂം വേണമായിരുന്നു. ബിജെപി എംപി വാക്കൗട്ട് നടത്തിപോയതിന് പിന്നാലെ സമ്മേളനവും അവസാനിച്ചെന്ന് അവര്‍ പറഞ്ഞു.

അതേസമയം മേധാപട്ക്കറെ പരിപാടിയിലേക്ക് വിളിച്ചതാണ് തങ്ങളുടെ പ്രധാന പ്രതിഷേധമെന്ന് ബിജെപി അംഗം പറഞ്ഞു. നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം കൂട്ടാനെടുത്ത തീരുമാനിച്ചപ്പോള്‍ 'നര്‍മ്മദാ ബചാവോ ആന്ദോളന്‍' പ്രതിഷേധവുമാി രംഗത്ത് വന്നത് മേധാപട്ക്കറായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ഒടുക്കം വിജയിച്ചു.

പിന്നീട് 2014 ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുകയും ചെയ്തു. സമിതിക്ക് മുമ്പാകെ ക്ഷണിക്കപ്പെട്ടവരില്‍ പരിസ്ഥിതി, വനം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഒരു വൃത്തങ്ങള്‍ അറിയിച്ചു. മേധാ പട്ക്കറിന് പുറമേ ബിജെപിയുടെ കടുത്ത വിമര്‍ശകനായ നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരോടും കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. യോഗം തുടങ്ങിയപ്പോള്‍ പട്കറുടെ വാദം കേള്‍ക്കണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍, ബിജെപി സമ്മതിച്ചില്ല.

Ads by Google
Wednesday 02 Jul 2025 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google