Monday, March 23, 2026 Last Updated 3 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 06.25 PM

അബൂബക്കര്‍ സിദ്ധീഖ് പിടിയില്‍; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ്‌ സ്‌ഫോടനക്കേസുകളിലെ സൂത്രധാരന്‍

abu bakar siddique ,
photo; representative image

ചെന്നൈ : ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനും ഭീകരനുമായ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ നിന്ന് അബൂബക്കർ സിദ്ദിഖ് പിടിയിലായത്. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. നിരോധിത സംഘടനയായ തമിഴ്നാട്ടിലെ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തിയ കേസിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.

തമിഴ്നാട് നാഗൂർ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് 1995 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്ഫോടന കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. 1999ലെ ബെംഗളൂരു സ്‌ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്ഫോടനം, 2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്ഫോടനം തുടങ്ങി നിരവധി ബോംബ് സ്ഫോടന കേസുകളുടെ സൂത്രധാരനുമാണ്.

അബൂബക്കറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അബൂബക്കറിനെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന്‍ഐഎയും തമിഴ്നാട് പോലീസും പറഞ്ഞു.ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെയും തമിഴ്നാട് പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ 1999 മുതൽ ഒളിവിലായിരുന്നു.

Ads by Google
Tuesday 01 Jul 2025 06.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google