Wednesday, March 25, 2026 Last Updated 4 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 09.15 AM

വയനാട് നമ്പ്യര്‍കുന്നില്‍ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പ് വെച്ച കെണിയില്‍ കുടുങ്ങി

uploads/news/2025/07/788847/tiger.jpg

വയനാട്: നാട്ടുകാരുടെ ഉറക്കംകെടുത്തി ഭീതി പരത്തി വളര്‍ത്തുമൃഗങ്ങളെയും മറ്റും നിരന്തരം കൊന്നു തിന്നിരുന്ന പുലി ഒടുവില്‍ വനംവകുപ്പ് വെച്ച കെണിയില്‍ പെട്ടു. വയനാട് നമ്പ്യാര്‍കുന്നില്‍ ജനങ്ങളെ ഭീതിയിലാക്കിയിരുന്ന പുലി ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. ഇതോടെ ഈ ഭാഗത്തുണ്ടായിരുന്ന വലിയ ഭീതിയാണ് അവസാനിച്ചത്. കലൂര്‍ ശ്മശാനത്തിന് സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പെട്ടത്.

കഴിഞ്ഞ കുറേ നാളായി മേഖലയില്‍ വളത്തുമൃഗങ്ങളെ പുലി പിടിക്കുന്നത് പതിവായിരുന്നു. വീടുകളില്‍ നിന്നും പട്ടി, പശു, കോഴി, ആട് തുടങ്ങി ഇതുവരെ 14 ലധികം വളര്‍ത്തുമൃഗങ്ങളെയാണ് ഇത് കൊന്നുതിന്നിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് വനംവകുപ്പ് കല്ലൂര്‍ ശ്മശാനത്തിന് സമീപം ആടിനെ വെച്ച് കെണിയൊരുക്കുകയായിരുന്നു. ഇതില്‍ പുലി കൃത്യമായി വീണു.

മൂന്ന് വയസ്സ് പ്രായമുള്ള ആണ്‍പുലിയാണ് കുടുങ്ങിയിരിക്കുന്നത്. പിടികൂടിയ പുലിയെ കുപ്പാരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. നേരത്തേ നിരവധി തവണ പ്രദേശവാസികള്‍ പുലിയെ നേരിട്ടു കണ്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും ചെയ്തിരുന്നു. നേരത്തേ വയനാട്ടില്‍ നിന്നും പല സ്ഥലങ്ങളിലായി നിരവധി തവണ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നമ്പ്യാര്‍കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുലിയെയാണ് പിടി കൂടിയിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് പുലി കുടുങ്ങിയത്.

Ads by Google
Tuesday 01 Jul 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google