Wednesday, March 25, 2026 Last Updated 5 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Monday 30 Jun 2025 02.15 PM

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറി; വാഹനവും 5 പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

after

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും വാഹനത്തില്‍ ഉണ്ടായിരുന്ന 5 പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. ഏലത്തൂരില്‍ വെച്ചാണ് സംഭവം. മൂന്ന് തവണ പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റില്‍ ചുങ്കത്ത് വെച്ച് വാഹനവും അതില്‍ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇവര്‍ ഇലക്ട്രിക്കല്‍ തൊഴിലാളികള്‍ ആണെന്ന് വ്യക്തമായെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Ads by Google
Monday 30 Jun 2025 02.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google