Wednesday, March 25, 2026 Last Updated 5 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 02.10 PM

ഒന്നരവര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി ; വനത്തില്‍ കൊണ്ടിട്ട് കൊലപാതകമെന്ന് സൂചന

uploads/news/2025/06/788409/missing.jpg

കോഴിക്കോട് : ഒന്നരവര്‍ഷം മുമ്പ് കാണാതായയാളുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടം പോലീസ് വയനാട്ടിലെ വനത്തോട് ചേര്‍ന്ന പ്രദേശത്ത് നിന്നും കണ്ടെത്തി. ഇത് കൊലപാതകമായിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലുള്ളവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശരീരാവശിഷ്ടം കിടക്കുന്ന സ്ഥലത്തേക്ക് പോലീസ് എത്തിയിരിക്കുന്നത്. എന്നിരുന്നാലും മൃതദേഹാവശിഷ്ടം ഡിഎന്‍എ പരിശോധന നടത്തി കാണാതായ ഹേമചന്ദ്രന്റേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്്

ഹേമചന്ദ്രന്റെ പരാതിയിന്‌മേല്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ വയനാട്ടിലെ ചേനമ്പാടി വനത്തിന് സമീപത്തെ പ്രദേശത്ത് നിന്നും കിട്ടിയ മൃതദേഹാവശിഷ്ടത്തിലേക്ക് എത്തിയിരിക്കുന്നത്. 2024 മാര്‍ച്ച് 20 ന് കോഴിക്കോട് മെഡിക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമായിരുന്നു ഹേമചന്ദ്രനെ കാണാതായത്. പിന്നീട് ഇക്കാര്യത്തില്‍ ഹേമചന്ദ്രന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പിന്നീട് ഹേമചന്ദ്രന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ച പോലീസ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരിലേക്ക് എത്തുകയായിരുന്നു.

ഹേമചന്ദ്രനും ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ക്കും തമ്മിലുണ്ടായിരുന്ന ചില സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. ഹേമചന്ദ്രനെ ഇവര്‍ വീട്ടില്‍ നിന്നും കൊലചെയ്യപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ദൃശ്യം മോഡലിലുള്ള കൃത്യം നടത്തുകയായിരുന്നു എന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കണ്ടെത്തല്‍. കേസില്‍ മറ്റൊരാള്‍ കൂടി പിടിയിലാകാനുണ്ട്. കേസിലെ മുഖ്യപ്രതിയായ ഇയാള്‍ വിദേശത്തേക്ക് കടന്നെന്നാണ് സൂചനകള്‍. ഹേമചന്ദ്രനെന്ന് സ്ഥിരീകരിക്കാന്‍ വേണ്ട നടപടികള്‍ ഒരുക്കുന്ന തിരക്കിലാണ് പോലീസ്.

Ads by Google
Saturday 28 Jun 2025 02.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google