Wednesday, March 25, 2026 Last Updated 2 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 12.36 PM

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി പ്രതിഷേധം ; പോലീസ് ആറുവട്ടം ജലപീരങ്കി പ്രയോഗിച്ചു

uploads/news/2025/06/788398/bjp-protest.jpg

തിരുവനന്തപുരം: വിദ്യാഭ്യാസ ഫണ്ട് തിരിമറി ഉള്‍പ്പെടെയുള്ള അഴിമതി ആരോപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധം. പോലീസ് ബാരിക്കേടുകളും ജലപീരങ്കിയും ഉപയോഗിച്ചാണ് നേരിട്ടത്. സിറ്റി ജില്ലാപ്രസിഡന്റ് കരമനജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്്ത്രീകളും യുവാക്കളും അടങ്ങിയ സംഘമാണ് ്എത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ബാരിക്കേടും കോര്‍പ്പറേഷന്റെ മതിലും ചാടിക്കടക്കാന്‍ നോക്കിയെങ്കിലും പോലീസ് തടഞ്ഞു. ആറുവട്ടമാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഒരുഘട്ടത്തില്‍ പോലീസുമായി പ്രതിഷേധക്കാര്‍ നേര്‍ക്കുനേര്‍ വന്നു. കഴിഞ്ഞ കുറേനാളായി ബിജെപി ഉന്നയിക്കുന്ന ആക്ഷേപമാണ് . ആറുവട്ടമാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും ബിജെപിയുടെ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി പ്രതിഷേധിച്ചു നിന്നു.

കഴിഞ്ഞനാലു വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്ന സിപിഎം വലിയ അഴിമതിയാണ് നടത്തുന്നതെന്നാണ് ആരോപണം. വിദ്യാഭ്യാസഫണ്ട്, പട്ടികജാതി വികസനഫണ്ട്, പിന്‍വാതില്‍ നിയമനം തുടങ്ങി പല തവണ ഉന്നയിച്ച അഴിമതിയാരോപണങ്ങളിലായിരുന്നു പ്രതിഷേധം. അതേസമയം ഒരു കാര്യത്തിലും അന്വേഷണം നടന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. കോര്‍പ്പറേഷനിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ ശക്തമായി മുന്നോട്ട് പോയത്. വന്‍ അഴിമതി നടത്തിയെന്നാണ് ആരോപണം.

Ads by Google
Saturday 28 Jun 2025 12.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google