Wednesday, March 25, 2026 Last Updated 2 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 09.21 AM

കൊടകരയില്‍ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണു ; പുറത്തെടുത്ത രണ്ട് അതിഥി തൊഴിലാളികളും മരിച്ചു

uploads/news/2025/06/788234/save.jpg

തൃശൂര്‍: കൊടകരയില്‍ ഇടിഞ്ഞുവീണ പഴയ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍ എന്നിവര്‍ മരണപ്പെട്ടു. ഇന്ന് രാവിലെ ആറുമണിയോടെ ഇവര്‍ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നു. 20 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. മരണപ്പെട്ട രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ആലീം എന്നയാളെയാണ് ഇനി കണ്ടെത്താനുള്ളത്. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ ഉണ്ടായ അതിശക്തമായ മഴയില്‍ പുലര്‍ച്ചെ ആറു മണിയോടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്്.

ഈ കെട്ടിടത്തില്‍ 17 പേര്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. എല്ലാവരും മുകളിലത്തെ നിലയിലായിരുന്നു. അപകടത്തില്‍പെട്ട മൂന്നുപേരും താഴേയ്ക്ക് സ്‌റ്റെപ്പ് ഇറങ്ങിവരുമ്പോഴായിരുന്നു അപകടത്തില്‍ പെട്ടത്. മൂര്‍ഷിദാബാദില്‍ നിന്നുള്ളവരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തുണ്ട്. കെട്ടിടത്തില്‍ നിന്നും ആള്‍ക്കാര്‍ ഓടിപുറത്തിറങ്ങുകയായിരുന്നു.

രാവിലെ താമസക്കാര്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കെട്ടിടം ഇടിഞ്ഞുവീണത്. കല്ലും മണ്ണും തടിയും കൊണ്ടു നിര്‍മ്മിച്ചിരുന്ന രണ്ടുനില കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഭൂരിഭാഗം ആള്‍ക്കാരും താമസിച്ചിരുന്നത് മുകളിലത്തെ നിലയിലായിരുന്നു. താഴത്തെ നിലയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് സ്‌ളാബും മുകളിലത്തെ കെട്ടിടം ഓടുമേഞ്ഞതുമായിരുന്നു. രാവിലെ പണിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കെട്ടിടം ഇടിഞ്ഞത്.

Ads by Google
Friday 27 Jun 2025 09.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google