Wednesday, March 25, 2026 Last Updated 4 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 03.40 PM

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവം; ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം

തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ജീവനൊടുക്കിയത്.
uploads/news/2025/06/788098/sfi-flag.gif
photo - facebook

പാലക്കാട്: നാട്ടുകല്‍ ചോളോട് ഒന്‍പതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലേക്ക് നടത്തിയ എസ് എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് തള്ളിക്കയറാന്‍ ശ്രമം നടത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ജീവനൊടുക്കിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയതിനാണ് ആഷിര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരില്‍ ഉരയ്ക്കുക, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തുക, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റുക, നോട്ട് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന പ്രവണതയടക്കം ഈ സ്‌കൂളില്‍ നടക്കുന്നതായാണ് ആരോപണം. ഇക്കാര്യങ്ങളില്‍ അടക്കം കൃത്യമായ അന്വേഷണം വേണം. അത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Ads by Google
Thursday 26 Jun 2025 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google