Wednesday, March 25, 2026 Last Updated 1 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 10.29 AM

കാസര്‍ഗോട്ട് ഉറങ്ങുമ്പോള്‍ അമ്മയെ മകന്‍ ചുട്ടുകൊന്നു ; പെട്രോളൊഴിച്ചു കത്തിച്ചു, ബന്ധുവിനും ആക്രമണം

uploads/news/2025/06/788060/fire.jpg

മഞ്ചേശ്വരം: കാസര്‍ഗോട്ട് മകന്‍ മാതാവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തി. മഞ്ചേശ്വരം ഭാഗത്ത് വോര്‍ക്കോടി നലങ്ങിസ്വദേശി ഫില്‍ഡ എന്ന 60 കാരിയാണ് കൊല്ലപ്പെട്ടണ്. മകന്‍ മെല്‍വിന്‍ ഒളിവിലാണ് ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അയല്‍ക്കാരിയായ ബന്ധുവിനെയും പൊള്ളലേല്‍പ്പിക്കാന്‍ യുവാവ് ശ്രമം നടത്തി.

അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇന്ന് രാവിലെ മാതാവ് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മെല്‍വിന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് തീപിടിച്ച് ഇവര്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങിയോടി. ഉടന്‍ മെല്‍വില്‍ തൊട്ടയല്‍പ്പക്കത്ത് താമസിക്കുന്ന ബന്ധു ലോലിതയെ വിളിച്ചു. അവര്‍ വന്നപ്പോള്‍ അവരെയും പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തി.

ഇവരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഉണര്‍ന്ന് ഓടിവരികയും പൊള്ളലേറ്റ ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു മാതാവ് മരണപ്പെട്ട വിവരം പുറത്തുവന്നത്. ഈ സമയത്ത് മകന്‍ വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു എന്നാണ് വിവരം. സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകന്‍ മെല്‍വിന് വേണ്ടിയും തെരച്ചില്‍ നടത്തുന്നുണ്ട്. പ്രശ്‌നത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം മകന്‍ മദ്യപാനിയാണ്. ഇവിടെ കുടുംബപ്രശ്‌നം ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും പറയുന്നത്.

Ads by Google
Thursday 26 Jun 2025 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google