Wednesday, March 25, 2026 Last Updated 1 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Jun 2025 02.04 PM

അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് തന്നെ ഇറാന്‍ യുറേനിയം ശേഖരം മാറ്റിയെന്ന് റിപ്പോര്‍ട്ട്

uploads/news/2025/06/787908/trump.jpg

ആണവനിലയവുമായി ബന്ധപ്പെട്ട് ഇസ്രായേലും ഇറാനും തമ്മില്‍ നടന്ന യുദ്ധം 12 ദിവസം കഴിഞ്ഞ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ ആണവനിലത്തില്‍ കാര്യമായ പ്രശ്‌നം സൃഷ്ടിക്കാന്‍ അമേരിക്കന്‍ ആക്രമണത്തിന് കഴിഞ്ഞില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍. പ്രസിഡന്റ്.് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തിന് ഉത്തരവിടുന്നതിന് മുമ്പ് ഇറാന്‍ തങ്ങളുടെ സമ്പുഷ്ടമായ യുറേനിയം ശേഖരം നീക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്

ഇറാനിലെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ശേഖരത്തിന്റെ ഭൂരിഭാഗവും ആക്രമണത്തിന് മുമ്പ് നീക്കി, ഇത് ന്യൂക്ലിയര്‍ മെറ്റീരിയലിന്റെ കുറച്ച് നശിപ്പിച്ചു. അവയില്‍ ചിലത് ഇറാന്‍ പരിപാലിക്കുന്ന രഹസ്യ ആണവ സൈറ്റുകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അടുത്തിടെ നടന്ന അമേരിക്കന്‍ ബോംബിംഗ് കാമ്പെയ്ന്‍ - ടെഹ്റാന് മേല്‍ അമേരിക്ക നടത്തിയ ദൗത്യമായിട്ടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിക്കാട്ടിയത് .

നേരത്തെ, യുഎസ് കണക്കുകൂട്ടല്‍ പ്രകാരം, ഇറാന് ഒരു ബോംബ് നിര്‍മ്മിക്കാന്‍ വെറും മൂന്ന് മാസങ്ങള്‍ മാത്രമേ വേണ്ടുവെങ്കിലും അവര്‍ അത്രയും കാലയളവ് വൈകിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ 'പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു' എന്നായിരുന്നു നേരത്തേ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍മീഡിയയില്‍ വ്യക്തമാക്കിയത്്. എന്നാല്‍ ട്രംപിന്റ അവകാശവാദങ്ങളില്‍ സംശയം ജനിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് മാധ്യമ സ്ഥാപനങ്ങള്‍ വിമര്‍ശിക്കുകയായിരുന്നു.

Ads by Google
Wednesday 25 Jun 2025 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google