Thursday, March 19, 2026 Last Updated 4 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 02.02 PM

ജോണ്‍ എബ്രഹാമുമായുളള ആ വിവാഹത്തിന്റെ പിന്നിലെ സത്യമെന്ത്? വെളിപ്പെടുത്തി ജെനിലിയ

wedding

നടി ജെനിലിയ ദേശ്മുഖ് കരിയറില്‍ കേട്ട ഏറ്റവും വലിയ ഗോസ്സിപ്പായിരുന്നു നടന്‍ ജോണ്‍ എബ്രഹാമുമായി വിവാഹം കഴിഞ്ഞു എന്നുളളത്. 2011-ല്‍ ഫോഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇതെന്നും അപവാദപ്രചരണമുണ്ടായി. 2012-ല്‍ പുറത്തുവന്ന ഈ ഗോസ്സിപ്പിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ജെനിലിയ ഇപ്പോള്‍. ഇത്തരം പ്രചാരണങ്ങളെ അവര്‍ തളളിക്കളഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണനുമായുളള അഭിമുഖത്തിലാണ് െജനിലിയ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്.

തനിക്കോ ജോണിനോ ഈ വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് ജെനിലിയ പറഞ്ഞു. ഈ സംഭവം മുഴുവന്‍ പ്രചാരണ തന്ത്രങ്ങളുടെ ഫലമായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. അതില്‍ യാതൊരു സത്യവുമില്ലായിരുന്നു. അങ്ങനെയൊരു വിവാഹം നടന്നിട്ടില്ല. ഈ കഥകള്‍ പ്രചരിപ്പിച്ചത് പിആര്‍ ആണ്. അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്ന് അവരോടുതന്നെ ചോദിക്കണം. ഈ കഥ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നും നടി വിശദമാക്കി.

ഫോഴ്‌സ് സിനിമയില്‍ നായകനും നായികയും വിവാഹിതരാകുന്ന ഒരു രംഗമുണ്ട്. ജോണും ജെനിലിയയും ഹാരങ്ങള്‍ പരസ്പരം അണിയിക്കുകയും മംഗല്യസൂത്രം കൈമാറുകയും ഒരു യഥാര്‍ത്ഥ പുരോഹിതന്റെ സാന്നിധ്യത്തില്‍ ഏഴ് തവണ അഗ്നിയെ വലംവെയ്ക്കുന്നതുമായിട്ടായിരുന്നു രംഗം ചിത്രീകരിച്ചത്. ഇതാണ് പിന്നീട് ഇരുവരും യഥാര്‍ത്ഥത്തില്‍ വിവാഹിതരായി എന്ന കഥകള്‍ പരക്കാന്‍ കാരണം.

Ads by Google
Friday 20 Jun 2025 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google