Wednesday, March 25, 2026 Last Updated 2 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 01.15 PM

തഗ് ലൈഫ് കര്‍ണാടകത്തില്‍ നിരോധിച്ചതിനെതിരേ സുപ്രീംകോടതി ; കര്‍ണാടകാ സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടു

uploads/news/2025/06/786547/thug-life.jpg

ന്യൂഡല്‍ഹി: കമല്‍ഹാസന്‍ നായകനായ മണിരത്‌നം സിനിമ തഗ്‌ലൈഫിന്റെ പ്രദര്‍ശനം കര്‍ണാടകത്തില്‍ നിരോധിച്ചതില്‍ കര്‍ണാടകാ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സിനിമാ വിലക്കിനെതിരേ കമല്‍ഹാസന്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. സിനിമയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശനാനുമതി ആണെന്നും അത് തടയാനാകില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ കമല്‍ഹാസന് വലിയ ആശ്വസം നല്‍കുന്നതാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ കര്‍ണാടകാ സര്‍ക്കാരിനോട് മറുപടിയും ആവശ്യപ്പെട്ടിരിക്കുകയാണ്. കന്നഡഭാഷയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ണാടകാസര്‍ക്കാര്‍ ആയിരുന്നില്ല സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സിനിമയെ ബഹിഷ്‌ക്കരിക്കണമെന്ന ചില സംഘടനകളുടെ ആഹ്വാനം മുന്നില്‍വെച്ച് ഫിലിം ചേംബറായിരുന്നു സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്് എന്നാല്‍ അങ്ങിനെ ചെയ്യാന്‍ ആരേയും അനുവദിക്കരുതെന്നും തെരുവ് കയ്യേറുന്നവരെ നിയന്ത്രിക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനാണെന്നും കോടതി വിലയിരുത്തി. സിനിമയ്ക്ക് സംഘടനകള്‍ വിലക്ക് കൊണ്ടുവന്നാല്‍ അത് ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

പുരോഗമനാശയത്തിലൂടെ നീങ്ങുന്ന ഒരു രാജ്യത്തില്‍ ഇത്തരം നടപടി എങ്ങിനെയാണ് ഉണ്ടാകുന്നതെന്ന് ചോദിച്ച കോടതി വാക്കിനെ വാക്കുകൊണ്ടും എഴുത്തിനെ എഴുത്തുകൊണ്ടുമാണ് നേരിടേണ്ടതെന്നും അല്ലാതെ അതിന് പ്രശ്‌നമുണ്ടാക്കിയല്ലെന്നും മകാടതി പറഞ്ഞു. നേരത്തേ കന്നഡ ഭാഷയുടെ അമ്മയാണ് തമിഴെന്ന ഒരു പൊതുപരിപാടിയിലെ കമലിന്റെ പരാമര്‍ശമായിരുന്നു വിവാദമായത്. ഇത് കര്‍ണാടകയിലെ ഭാഷാസംഘടനകള്‍ വലിയ പ്രശ്‌നമാക്കി മാറ്റുകയും കമല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ മാപ്പു പറയാന്‍ കൂട്ടാക്കാതിരുന്ന കമല്‍ നേരിട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു. അടുത്ത ദിവസം സിനിമയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിക്കും. ഈ സമയത്ത് കര്‍ണാടകാ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും.

Ads by Google
Tuesday 17 Jun 2025 01.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google