Wednesday, March 25, 2026 Last Updated 1 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 08.42 AM

നിലമ്പൂരിലെ വാഹനപരിശോധന വിവാദമാകുന്നു ; ഉദ്യോഗസ്ഥര്‍ക്ക് നേരെ കയര്‍ത്ത് ഷാഫിയും രാഹുലും

uploads/news/2025/06/786077/search.jpg

നിലമ്പൂര്‍: ചൂടുപിടിച്ച ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കളുടെ വാഹനം പരിശോധിച്ച പോലീസുകാരോട് കയര്‍ത്ത് എംപിയും എംഎല്‍എ യും. നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വടപുറം ചെക്ക്‌പോസ്റ്റില്‍ ഷാഫിപറമ്പില്‍ എംപിയും രാഹുല്‍മാങ്കുട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച കാറാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ രാത്രി 10 മണിയോടെ നടന്ന സംഭവത്തില്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്മീഷന്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയായിരുന്നു ഇതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള ചെക്ക്‌പോസ്റ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിന്നുകൊണ്ടാണ് പരിശോധന നടന്നത്. കോണ്‍ഗ്രസ് നേതാക്കളോട് ഡിക്കി ഉയര്‍ത്താനും ഉള്ളിലെ പെട്ടി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന് വേണ്ടി വേഷംകെട്ട് വേണ്ടെന്ന് രാഹുല്‍മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നത് വീഡിയോയില്‍ കേള്‍ക്കാനാകും.

അതേസമയം കേരളസര്‍ക്കാര്‍ പാലക്കാട് ആവര്‍ത്തിക്കുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏകപക്ഷീയ പരിശോധനയെന്നും ആസൂത്രിത നീക്കമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് മറ്റൊരു തരത്തിലേക്ക മാറ്റുന്നു എന്നാണ് ആരോപണം. സിപിഎം നേതാക്കളുടെ വാഹനങ്ങള്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്നും ചോദിക്കുന്നു. യുഡിഎഫിന്റെ മാത്രം വാഹനം എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്നും ചോദിച്ചു. അതേസമയം ഉദ്യോഗസ്ഥര്‍ പറയുന്നത് ഏകപക്ഷീയമായ പരിശോധനയല്ലെന്നും എല്ലാ വാഹനങ്ങളും പരിശോധിക്കാറുണ്ടെന്നും അത്തരത്തിലുള്ള ഒരു പരിശോധനയാണ് നടന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

്എന്നാല്‍ വാഹനപരിശോധനയുടെ പേരില്‍ അവഹേളിക്കാനുള്ള ശ്രമമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വാഹനത്തില്‍ സഞ്ചരിക്കുന്നത് എംപിയും എംഎല്‍എയുമാണെന്ന് അറിഞ്ഞുകൊണ്ടാണ് പരിശോധന നടത്തിയതെന്നും പറഞ്ഞു. ഷാഫിയുടെ മുഖത്തേക്ക് ടോര്‍ച്ച് അടിക്കുകയും എംപിയാണെന്ന് അറിഞ്ഞുകൊണ്ട് കാറില്‍ നിന്നും ഇറങ്ങാന്‍ പറയുകയും പിന്നീട് ഡിക്കി തുറന്ന് പെട്ടി പുറത്തു വെയ്ക്കാനും തുറക്കാനും പറഞ്ഞെന്നും ഇതെല്ലാം മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള പ്രവര്‍ത്തനമായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

Ads by Google
Saturday 14 Jun 2025 08.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google