Thursday, March 19, 2026 Last Updated 21 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Jun 2025 12.07 PM

ഞാന്‍ സുരക്ഷിതയാണ്, എന്റെ സഹപ്രവര്‍ത്തകര്‍ ,വിദ്യാര്‍ഥികള്‍ ഒരുപാട് പേര്‍ മിസ്സിങ്ങാണ്; എലിസബത്ത് പറയുന്നു

elizabeth

അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് ബാലയുടെ മുന്‍ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയന്‍. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്.

സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ണ്ടെങ്കിലും മനസ്സില്‍ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുളള ദു:ഖത്തിലാണ് എലിസബത്ത്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാര്‍ഥികളും പിജി ഡോക്ടര്‍മാരുമടക്കം അന്‍പത് പേര്‍ അപകടത്തില്‍ മരണപ്പെട്ടുവെന്നാണ് എലിസബത്ത് പറയുന്നത്.

ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകള്‍ എന്റെ സഹപ്രവര്‍ത്തകര്‍, ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ്. എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുവര്‍ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയില്‍ ഉളള എല്ലാ ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. എലിസബത്ത് കുറിച്ചു.

എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്കാണ് പരുക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആശുപത്രിയില്‍ ദുരന്തത്തെക്കുറിച്ച് അറിയിപ്പ് വന്നതെന്ന് എലിസബത്ത് പറയുന്നു. എന്നാല്‍ വിമാന ദുരന്തമാണെന്ന് അറിയില്ലായിരുന്നു.

അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. ആശുപത്രികില്‍ നല്ല തിരക്കായിരുന്നു. അപകടത്തില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഇതുവരെ മലയാളികള്‍ ഇല്ലെന്നാണ് സൂചന. 63 പേരടങ്ങുന്ന മലയാളി ഗ്രൂപ്പ് വാട്ട്‌സാപ്പില്‍ ഉണ്ട്. അതില്‍ ഉളള എല്ലാവരും സുരക്ഷിതരാണ്. കുറേ മൃതദേഹങ്ങള്‍ കത്തിക്കരഞ്ഞ നിലയിലാണ്. ഡിഎന്‍എ പരിശോധനയില്‍ മാത്രമേ ആളുകളെ തിരിച്ചറിയാനാകൂ. ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ മിസ്സിങ് ആണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ആശുപത്രിയില്‍ നിന്നും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അന്‍പതോളം പേര്‍ മരിച്ചതായാണ് സൂചന.

എംബിബിഎസ് വിദ്യാര്‍ഥികളുടെ മെസിലും പിജിയിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലുളള ആളുകള്‍ താമസിക്കുന്ന ഹോസ്റ്റലിലുമാണ് വിമാനം ഇടിച്ചിറങ്ങിയത്. മെസില്‍ പക്ഷേ എല്ലാവരും വരാറുണ്ടായിരുന്നു. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഉച്ച ഭക്ഷണ സമയത്താണ് അപകടം നടക്കുന്നത്. അന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരിലധികം ആളുക​ളെ കാണാതായെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എിലസബത്ത് പറഞ്ഞു.

Ads by Google
Friday 13 Jun 2025 12.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google