Thursday, March 19, 2026 Last Updated 22 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 05.11 PM

വീണ്ടും മരണം ; കാന്താര സിനിമയിലെ മലയാളി നടന്‍ അന്തരിച്ചു

from, movie

റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന കാന്താര- ചാപ്റ്റര്‍ 1 എന്ന സിനിമയുടെ ഭാഗമായിരുന്ന ഒരു മിമിക്രി കലാകാരന്‍ അന്തരിച്ചു. മലയാളിയായ വിജു വി കെ ആണ് മരിച്ചത്. തൃശൂര്‍ സ്വദേശിയാണ്. കാന്താര ഫിലിം ഷൂട്ടിങ്ങിന്റെ ഭാഗമായി അഗുംബെയ്ക്ക് സമീപമുളള ഒരു ഹോംസ്‌റ്റേയില്‍ താമസിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച രാത്രി വിജുവിന് പെട്ടന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ തീര്‍ത്ഥഹളളി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. വിജുവിന്റെ മൃതദേഹം തീര്‍ത്ഥഹളളിയിലെ ജെസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാമത്തെ വ്യക്തിയാണ് കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെടുന്നത്. നേരത്തെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ കോട്ടയം സ്വദേശിയായ എം.എഫ.കപില്‍ മരിച്ചിരുന്നു. ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരുന്ന നടന്‍ രാകേഷ് പൂജാരിയും ഇതിനിടെ മരിച്ചു. നേരത്തെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ തുടക്കത്തില്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുപോകുന്ന ഒരു ബസ് കൊല്ലൂരില്‍ വെച്ച് അപകടം സംഭവിച്ചിരുന്നു.

Ads by Google
Thursday 12 Jun 2025 05.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google