Thursday, March 19, 2026 Last Updated 20 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 12.55 PM

' ജീവിതത്തിലെ ഏറ്റവും എളുപ്പമുളള YES ' ; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അവിക ഗോര്‍

with, graduate
photo-www.instagram.com/avikagor/

ഹിന്ദി, തെലുങ്ക് സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രശസ്തി നേടിയ നടിയാണ് അവിക ഗോര്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് അവിക ഗോര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മിലിന്ദ് ചന്ദ്വാനിയാണ് അവികയുടെ ജീവിതപങ്കാളി. ഇരുവരും 5 വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. അവികയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബാലിക വധു, സസുരല്‍ സിമര്‍ കാ തുടങ്ങിയ ജനപ്രിയ ഷോകളിലെ അഭിനയത്തിലൂടെയാണ് അവിക ഗോര്‍ അറിയപ്പെടുന്നത്. ക്യാമ്പ് ഡയറീസ് എന്ന പേരില്‍ ഒരു എന്‍ജിഒ നടത്തുന്ന മിലിന്ദ് മുമ്പ് എംടിവി റോഡീസ് റിയല്‍ ഹീറോസ് എന്ന സാഹസിക റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്.

Ads by Google
Thursday 12 Jun 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google