Thursday, March 19, 2026 Last Updated 22 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 11.56 AM

സണ്‍ഷൈന്‍ യെല്ലോ സാരിയില്‍ ക്യൂട്ട് ലുക്കിൽ കജോള്‍; ഫ്ലോറല്‍ പ്രിന്റഡ് സാരിയില്‍ 90 കളിലെ ഹീറോയിനെപ്പോലെ താരം

uploads/news/2025/06/785810/1000481485.jpg
Kajol devgan (Image Source: Instagram)

ബോളിവുഡിന്റെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് കജോള്‍. എത്രയൊക്കെ താരസുന്ദരിമാര്‍ വന്നുപോയിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും കജോളിനുള്ള ആരാധകവൃന്ദത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ഇന്നും താരത്തിന്റെ സിനിമകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രമായ ‘മാ’ റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം.
ഇപ്പോഴിതാ യെല്ലോ ഫ്ലോറല്‍ പ്രിന്റ് സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. പല്ലുവിലും താഴെയുമായി മഞ്ഞ ജോർജറ്റ് ഹാൻഡ്-പെയിന്റഡ് ത്സാരി എംബ്രോയ്ഡറിയും എംബ്രോയ്ഡറി വര്‍ക്കുള്ളതാണ് സാരി. ഇതിനൊപ്പം സ്ലീവ്ലെസ്സ് ഹാന്‍ഡ് പെയിന്റഡ് സ്ട്രൈപ്പ് ചന്ദേരി ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.

വിശാൽ ഫ്യൂരിയ സംവിധാനം ചെയ്യുന്ന ‘മാ’ 2025 ജൂൺ 27 നാണ് റിലീസ് ചെയ്യുന്നത്. ഒരു പൈശാചിക ശാപത്തിൽ നിന്ന് മകളെ സംരക്ഷിക്കാൻ തന്റെ ആന്തരിക ശക്തി പുറത്തുവിടേണ്ടിവരുന്ന ഒരു അമ്മയെയാണ് ഈ ചിത്രം പിന്തുടരുന്നത്. ‘മാ’യിലെ വേഷം കാജോളിന്റെ ഹൊറർ വിഭാഗത്തിലേക്കുള്ള താരത്തിന്റെ ആദ്യ ചുവടുവയ്പ്പാണ്.

Ads by Google
Thursday 12 Jun 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google