Thursday, March 19, 2026 Last Updated 21 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 09.33 AM

അക്ഷയ് കുമാറിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് ടൈഗര്‍ ഷ്‌റോഫ്; വസ്ത്രം ധരിച്ചും കളിക്കാമെന്ന് ആരാധകര്‍

tiger-shroff-
photo-www.instagram.com/tigerjackieshroff/

നടന്‍ അക്ഷയ് കുമാറിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് ടൈഗര്‍ ഷ്‌റോഫ്. തിങ്കളാഴ്ചയായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ ഈ രസകരമായ വീഡിയോ പങ്കുവെച്ചത്.

ടൈഗര്‍ ഷോര്‍ട്‌സ് മാത്രം ധരിച്ച് അക്ഷയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പശ്ചാത്തലത്തില്‍ ബോളിവുഡ് ഗാനങ്ങള്‍ മുഴങ്ങുന്നതും കേള്‍ക്കാം. തുടര്‍ച്ചയായി ബിഗ് ഷോട്ടുകള്‍ പായിക്കുന്ന ടൈഗറിനേയും വീഡിയോയില്‍ കാണാം.

ടൈഗറിന്റെ സിക്‌സ്പാക്ക് ആബ്‌സും ബാറ്റിംഗ് മികവും വീഡിയോയില്‍ എടുത്ത് കാണിക്കുന്നുണ്ട്. ടൈഗറിന്റെ ക്രിക്കറ്റ് കളിക്ക് കയ്യടികള്‍ നല്‍കുന്നുണ്ടെങ്കിലും താരത്തിന്റെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

വസ്ത്രം ധരിച്ചും കളിക്കാം എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് വേറെ ഡ്രസ് ഒന്നും ഇല്ലേ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍ മറ്റുചിലര്‍ താരത്തിന്റെ ക്രിക്കറ്റിന്റെ മികവിനെയും ഫിറ്റ്‌നസിനെയും പുകഴ്ത്തുന്നുമുണ്ട്. ടൈഗറിനെ അടുത്ത സീസണില്‍ ഐപിഎല്ലില്‍ എടുക്കണം, വീരാട് കോലിക്കൊപ്പം കളിപ്പിക്കാം എന്നെല്ലാമാണ് ആളുകള്‍ കുറിക്കുന്നത്.

Ads by Google
Thursday 12 Jun 2025 09.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google