Monday, March 23, 2026 Last Updated 13 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 08.34 AM

കൊച്ചി തീരത്തെ കപ്പല്‍ അപകടം ; അവശിഷ്ടം മാറ്റല്‍ ജോലികള്‍ 48 മണിക്കൂറിനുള്ളില്‍ തുടങ്ങണമെന്ന് അന്ത്യശാസനം

uploads/news/2025/06/785754/MNC.jpg

കൊച്ചി: കേരളതീരത്ത് അറബിക്കടലില്‍ കപ്പലുകള്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ രണ്ടു കപ്പല്‍കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നോട്ടീസ്. കടലിലെ അവശിഷ്ടങ്ങള്‍ നീക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ നിയമപ്രകാരമുള്ള കേസ് എടുക്കുമെന്നും കാലതാമസം വരുത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നുമാണ് എംഎസ് സി, വാന്‍ഹായി കപ്പലുകളുടെ കമ്പനികളെ അറിയിച്ചിരിക്കുന്നത്.

48 മണിക്കൂറിനുള്ളില്‍ നടപടി തുടങ്ങണമെന്നും വൈകിയാല്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്നും അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ആവര്‍ത്തിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയെന്നും അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തിയെന്നും വ്യക്തമാക്കിയിരിക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ എണ്ണചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണമെന്നും ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. വിവിധ ആക്റ്റുകള്‍ പ്രകാരം നടപടി തുടങ്ങും. അടിയന്ത നടപടിയില്ലെങ്കില്‍ കര്‍ശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ധനം നീക്കുന്ന നടപടികള്‍ ഇനിയും തുടങ്ങിയില്ല. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചതായും പറയുന്നു. മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. ഇന്ത്യന്‍ തീരത്തെയും സമുദ്രത്തിലെ ആവാസവ്യവസ്ഥകളെയും പ്രവര്‍ത്തനത്തിന്റെ കാലതാമസം രൂക്ഷമായി ബാധിച്ചിരിക്കുയാണെന്നും പറയുന്നു. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി എംഎസ്‌സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.

അതേസമയം, സിംഗപൂര്‍ കപ്പലിലെ തീപിടുത്തത്തിലും വാന്‍ ഹൈ ലെന്‍സ് ഷിപ്പിംഗ് കമ്പനിക്കും മുന്നറിയിപ്പ് നല്‍കി. ഷിപ്പിംഗ് കമ്പനി ഗുരുത വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറഞ്ഞു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണം. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനവുമില്ലെന്നും നോട്ടീസില്‍ പറയുന്നു.

Ads by Google
Thursday 12 Jun 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google