Monday, March 23, 2026 Last Updated 12 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 07.53 PM

പ്ലസ് വണ്ണിന് അധിക സീറ്റ്; കോഴിക്കോട് സിബിജി പ്ലാന്റ് സ്ഥാപിക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

kozhikode

തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നമന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായാവും ഇത്.

ഉത്തര്‍പ്രദേശില്‍ നടന്ന 44-ാമത് ജൂനിയര്‍ ഗേള്‍സ് ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. ചികിത്സാ ചെലവായ 1,50, 051 രൂപയാണ് അനുവദിക്കുക.

Ads by Google
Wednesday 11 Jun 2025 07.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google