Thursday, March 19, 2026 Last Updated 22 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 02.34 PM

‘‘നഷ്ടപ്പെട്ട നിധി കണ്ടെത്തി; 1958 ലെ കോൺഗ്രസ് കമ്മിറ്റി എന്റെ മുത്തച്ഛനോട് അവരുടെ മീറ്റിംഗിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുള്ള ഒരു ക്ഷണം...’’ നൊസ്റ്റാള്‍ജിയ പങ്കിട്ട് അനുശ്രീ

വ്യത്യസ്തമായ, കാമ്പുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്റെ അപ്പൂപ്പന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിട്ടിയ ഒരു കത്ത് പങ്കിടുകയാണ്.
Anusree, Anusree about her late grandfather
Anusree Nair (Image Source: Instagram)

റിയാലിറ്റി ഷോയിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സിലിടം നേടി പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമെണ്ട് നെക്ലേസെന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ എന്നീ സിനിമകളിലൂടെ അവർ മുൻനിര നടിയായി ഉയർന്ന താരം ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇതിനോടകം ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച അനുശ്രീ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കിടുന്ന എല്ലാ ചിത്രങ്ങളും പോസ്റ്റുകളും വളരെപ്പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ അനുശ്രീ പങ്കിട്ട കൗതുകകരമായ ഒരു പോസ്റ്റാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. തന്റെ അപ്പൂപ്പന് കിട്ടിയ ഒരു പഴയ കത്താണ് അനുശ്രീ പങ്കിട്ടിരിക്കുന്നത്. ‘‘നഷ്ടപ്പെട്ട നിധി കണ്ടെത്തി....1958 ലെ കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് എന്റെ മുത്തച്ഛനോട് അവരുടെ മീറ്റിംഗിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുള്ള ഒരു ക്ഷണം. വീട്ടിലെ പഴയ അലമാരയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള ഒരു പുതിയ ചരിത്രഭാഗം കണ്ടെത്തി...
അപ്പൂപ്പാ... ലേറ്റ് മിസ്റ്റർ കുഞ്ഞൻ പിള്ള...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുശ്രീ നൊസ്റ്റാള്‍ജിയ നിറഞ്ഞ കത്തും അപ്പൂപ്പന്റെ ചിത്രവും പങ്കിട്ടിരിക്കുന്നത്.
ആരാധകരില്‍ പലരും അനുശ്രീയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ നല്‍കുന്നുണ്ട്. ‘ഇത്രയും വർഷം ആയ പേപ്പർ ഇതുവരെയും കീറാതെ സൂക്ഷിച്ചല്ലോ, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ്...’ എന്നതടക്കമാണ് ഈ നൊസ്റ്റാള്‍ജിയയെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Ads by Google
Wednesday 11 Jun 2025 02.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google