Monday, March 23, 2026 Last Updated 12 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 11.41 AM

താമരശ്ശേരി ഷഹബാസ് കൊലപാതകം ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം

uploads/news/2025/06/785638/shahabaz.jpg

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂ വിന് പഠിക്കാന്‍ അവസരം നല്‍കിയത് പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടതോടെ ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും ഉടന്‍ വിട്ടയയ്ക്കും. ആരോപണ വിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്നാണ് ഷഹബാസിന്റെ കുടുംബം ആരോപിക്കുന്നത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒബ്സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കര്‍ശന ഉപാധികളോടൊണ് ഇവരെ വിട്ടയയ്ക്കുന്നത്. അന്വേഷണത്തോട് സഹകരിക്കണമെന്നും വിളിച്ചാല്‍ വരണമെന്നുമാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഇവര്‍ സത്യവാങ്മൂലം നല്‍കണം.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Ads by Google
Wednesday 11 Jun 2025 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google