Thursday, March 19, 2026 Last Updated 17 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 11.14 AM

' അച്ഛന്‍' ; ദിയയ്ക്കും കൃഷ്ണകുമാറിനും പിന്തുണയുമായി ഭാമ

bhama, issue

സോഷ്യല്‍ മീഡിയ താരം ദിയ കൃഷ്ണയ്ക്കും പിതാവ് കൃഷ്ണകുമാറിനും പിന്തുണയുമായി നടി ഭാമ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കൃഷ്ണകുമാര്‍ മകളെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് പിന്തുണ അറിയിച്ചത്.

തന്റെ മകള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ അവളെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകും എന്നു പറയുന്ന കൃഷ്ണകുമാറിന്റെ വീഡിയോ ആണ് ഭാമ പങ്കുവെച്ചത്. ' അച്ഛന്‍' എന്ന് എഴുതി ഹൃദയത്തിന്റെ ഇമോജിക്കൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറി.

' എന്റെ മക്കള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ ഞാന്‍ ഏത് ലെവലിലേക്കും പോകും. അത് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് മനസ്സിലാകും. അതും പെണ്‍കുട്ടികളാണ്, മകള്‍ ഗര്‍ഭിണിയായി ഇരിക്കുന്ന സമയത്താണ് രാത്രി പത്തും പതിനൊന്നും മണിക്ക് വിളിക്കുന്നത്. ഞാന്‍ അവരോട് സംസാരിച്ചത് മാന്യമായ ഭാഷയിലാണ്. എന്റെ മകളെ ഏതോ ഒരുത്തന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാല്‍ ഇതൊക്കെ കൈവേക്കേണ്ട കേസ് ആണ്. നമ്മള്‍ നിയമം പാലിച്ചു പോകുന്നതുകൊണ്ടു അതൊന്നും െചയ്യുന്നില്ല. ഇതെല്ലാം ക്രിമിനല്‍ ആക്ടിവിറ്റി ആണ്. ഈ പെണ്‍കുട്ടികള്‍ക്ക് പിന്നില്‍ ഏതോ ക്രിമിനല്‍സ് ഉണ്ട്. ഇവരുടെ പിന്നില്‍ ആരാണ് അതാണ് അറിയേണ്ടത്''. കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നു.

Ads by Google
Wednesday 11 Jun 2025 11.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google