Monday, March 23, 2026 Last Updated 15 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
ജി. അരുണ്‍
Wednesday 11 Jun 2025 09.45 AM

ദേവസ്വം ബോര്‍ഡില്‍ കള്ളന് കഞ്ഞിവച്ച ഉന്നതന്‍ പടിയിറങ്ങി! അഴിമതിപ്പണം തിരിച്ചടച്ചതിനാല്‍ നടപടി വേണ്ടെന്നു ശിപാര്‍ശ!

uploads/news/2025/06/785631/devaswom-board-travancore.jpg

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശിപാര്‍ശ ചെയ്തുള്ള ഫയലുകളില്‍ തുടര്‍നടപടി വേണ്ടെന്ന് കുറിപ്പെഴുതി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ പടിയിറങ്ങി! പുനലൂര്‍ ഗ്രൂപ്പിലെ ഒരു സബ് ഗ്രൂപ്പ് ഓഫീസര്‍ നടത്തിയ അരക്കോടി രൂപയുടെ തിരിമറിയിലും തുടര്‍നടപടി വേണ്ടെന്നായിരുന്നു വിരമിക്കും മുമ്പ് ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശം.

സബ് ഗ്രൂപ്പ് ഓഫീസര്‍ തിരിമറി നടത്തിയ പണം തിരിച്ചടച്ചതിനാല്‍ നടപടി വേണ്ടെന്നായിരുന്നു ന്യായീകരണം. അഴിമതിക്കാരനായ സബ് ഗ്രൂപ്പ് ഓഫീസറെ പിരിച്ചുവിടാന്‍ ദേവസ്വം വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നതാണ്. ഇയാളടക്കം നിരവധി അഴിമതിക്കാര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയശേഷമാണ് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ പടിയിറങ്ങിയത്. വ്യാജ ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ ചമച്ചാണ് സബ് ഗ്രൂപ്പ് ഓഫീസര്‍ പണം തട്ടിയത്. ഇയാള്‍ക്ക് ചില ഉന്നതരുടെ സഹായവും ലഭിച്ചതായി വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

എന്നിട്ടും, അന്വേഷണം നടക്കുന്നതിനിടെ സസ്‌പെന്‍ഷനിലായിരുന്ന ഇയാളെ തിരിച്ചെടുക്കാന്‍ ശ്രമം നടന്നു. ദേവസ്വം കമ്മിഷണര്‍ അവധിയിലായിരിക്കേയാണ് ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ ഉത്തരവിറങ്ങിയത്. ആശ്രിതനിയമനത്തിലൂടെ ജോലി നേടിയ വിവാദ സബ് ഗ്രൂപ്പ് ഓഫീസര്‍ അഴിമതിപ്പണത്തിന്റെ പങ്ക് ചില സഹപ്രവര്‍ത്തകര്‍ക്കും നല്‍കിയിരുന്നു. ആര്യങ്കാവ് കിളിമരത്തുകാവ് ദേവസ്വത്തില്‍ ഉള്‍പ്പെടെ നടന്ന തിരിമറി പുനലൂര്‍ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ ഓഡിറ്റിലാണ് കണ്ടെത്തിയത്.

ഇയാള്‍ ജോലിചെയ്ത മറ്റിടങ്ങളില്‍ ഓഡിറ്റ് നടത്താന്‍ കാലതാമസമുണ്ടാകുമെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുക്കാമെന്നുമായിരുന്നു ബോര്‍ഡിന്റെ വിചിത്രനിലപാട്. അന്വേഷണം നടക്കുന്നതിനിടെ, 50 ലക്ഷം തിരിച്ചടച്ചതിനാല്‍ തുടര്‍നടപടി വേണ്ടെന്നും ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ശിപാര്‍ശ നല്‍കി.

Ads by Google
ജി. അരുണ്‍
Wednesday 11 Jun 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google