Monday, March 23, 2026 Last Updated 12 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
വിനോദ് താമരശേരി
Wednesday 11 Jun 2025 09.38 AM

കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ നിര്‍ദേശം; കപ്പലപകടത്തില്‍ സമുദ്രമലിനീകരണം നിയന്ത്രിക്കാന്‍ കോസ്റ്റ്ഗാഡിന്റെ വെസല്‍

uploads/news/2025/06/785629/ship-fire.jpg

കോഴിക്കോട് : കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തില്‍ കോഴിക്കോട് മുതല്‍ കൊച്ചി വരെയുള്ള തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കടലില്‍ വീണ മാരകമായ ഇന്ധനങ്ങളടങ്ങിയ കണ്ടെയ്‌നറുകള്‍ തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മൂന്നു ദിവസത്തോളം കടലില്‍ കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുമെന്നും അതിനു ശേഷമാവും തീരത്തേക്കെത്തുകയെന്നുമാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) നല്‍കുന്ന മുന്നറിയിപ്പ്. കപ്പലിലില്‍ നിന്ന് എണ്ണചോര്‍ച്ചയുണ്ടായതായും സൂചനകളുണ്ട്. എണ്ണചോര്‍ച്ച എത്ര അളവില്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കാനായിട്ടില്ല. കപ്പലില്‍ 100 ടണ്ണോളം എണ്ണയുണ്ട്.

അതില്‍ എത്രത്തോളം ചോര്‍ന്നു എന്ന് കണക്കാക്കാനായിട്ടില്ല. എന്നാല്‍ അത് തീരത്തിന് സമാന്തരമായി സഞ്ചരിക്കാനുള്ള സാധ്യതകളാണ് അവര്‍ കണക്കുകൂട്ടുന്നത്. അത് സംമ്പന്ധിച്ചുള്ള ചാര്‍ട്ടുകളും ഇന്‍കോയിസ് പുറത്തുവിട്ടിട്ടുണ്ട്. മാരിടൈം ഓര്‍ഗനൈസേഷനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഗ്‌ളാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. എന്നാല്‍ ഏതൊക്കെ കണ്ടെയ്‌നറുകളാണ് കപ്പലില്‍ വീണതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന് പുറമെ 17 ടണ്‍ പെയിന്റും കണ്ടെയ്‌നറുകളിലുണ്ട്. അപകടകരമായ 157 ഇനം വസ്തുക്കള്‍ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ട്. സമുദ്രത്തിലെ മലിനീകരണം നിയന്ത്രിക്കാനായി ഒരു വെസല്‍ കപ്പലിന് തീപിടിച്ച ഭാഗത്തേക്ക് പോയതായി കോസ്റ്റ്ഗാഡ് അറിയിച്ചു.

കടലില്‍ ലയിക്കാതെ വസ്തുക്കളെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വെസല്‍ നടത്തും. അതിമാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം 1,83,200 ലിറ്റര്‍, ബെന്‍സോഫിനോന്‍15 ടണ്‍, നൈട്രോ സെല്ലുലോസ്11 ടണ്‍, തീപിടിക്കാവുന്ന റെസിന്‍ 17 ടണ്‍ തുടങ്ങിയവും കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ട്. സിങ്ക് ഓക്‌സൈഡ് 20, 340, െ്രെട ഫ്‌ളോറോ ബന്‍സീന്‍ 2,08,000കിലോ, മീഥൈല്‍ ഫിനോല്‍ 28,826കിലോ തുടങ്ങിയവയും കണ്ടെയ്‌നറുകളിലുണ്ട്. ഇവയില്‍ പലതും മനുഷ്യശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കപ്പലില്‍ നിന്നും വേര്‍പ്പെട്ട കണ്ടെയ്‌നറുകള്‍ കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്ന് തീരമേഖലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് എന്ന സ്ഥാപനമാണ് മുന്നറിയിപ്പ് നല്‍കിയത്. കടലിലോ, കടല്‍ തീരത്തോ എണ്ണ ചോര്‍ച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ തല പൊല്യൂഷന്‍ റെസ്‌പോണ്‍സ് (പി.ആര്‍) ടീം, ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയാറാക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദേശം നല്‍കി.

Ads by Google
വിനോദ് താമരശേരി
Wednesday 11 Jun 2025 09.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google