Monday, March 23, 2026 Last Updated 13 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 01.11 AM

വാട്സാപ്പ് സന്ദേശത്തെ കുറിച്ച് തർക്കം; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

uploads/news/2025/06/785566/police.jpg

നാദാപുരം: വാട്സാപ്പിൽ പോസ്റ്റിറ്റത് ചോദ്യം ചെയ്യുന്നതിനിടെ നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം. സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.

വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്. നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അക്രമത്തിനു പിന്നാലെ നാദാപുരം പോലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു

Ads by Google
Wednesday 11 Jun 2025 01.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google