Monday, March 23, 2026 Last Updated 14 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Jun 2025 09.06 PM

സ്വത്ത് വിവരം വെളിപ്പെടുത്തിയില്ല'; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

wayanad

കൊച്ചി: പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ജനുവരിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Ads by Google
Tuesday 10 Jun 2025 09.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google