ദോഹ: മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. പെരുന്നാൾ അവധി ദിനത്തിൽഖത്തറിൽ നിന്നും വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം.
പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികൾ.. 20പേർക്ക് പരിക്കേറ്റിട്ടുണ്ട്.
റിയയുടെ ഭർത്താവ്ജോയൽ, മകൻദ്രാവിഡ്,ജസ്‌ന യുടെ ഭർത്താവ്മുഹമ്മദ് ഹനീഫ എന്നിവർക്ക്പരിക്കേറ്റിട്ടുണ്ട്.അസ്മ ഇക്ബാൽ ഇബ്രാഹിം,അബ്‌ദുല്ല ഖി റിസ്വാൻ,അൽമാസ് ഇക്ബാൽ,വിജയലക്ഷ്മി, നിധിശ്രീ,ഗീതജോഷി ഐസക്ക്, ഷോജിഐസക്ക്,ആബേൽ ഉമ്മൻ ഐസക്ക്,ബിബിൻ ബാബു, നസ്രിൻ അബാനു,സാദിയ അൻജുംഖഫീൽഅഹമ്മദ്,മനോജ്‌കുമാർ, ശുതി,അനന്ത,ജയലക്ഷ്മി,മുഹമ്മദ്, ട്രാവിസ് നോയൽ,സാജിൽ, റിനി,ആസിഫ് മുഹമ്മദ്, അഥിനാൻമുഹമ്മദ്,അമാൻ മുഹമ്മദ്എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം.