Thursday, March 19, 2026 Last Updated 21 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Jun 2025 12.56 PM

50-ാം ജന്മദിനത്തിൽ ഗോൾഡൻ മെറ്റാലിക് ഗൗണിൽ അപ്സരസ്സായി ശില്പ ഷെട്ടി ; കുടുംബത്തിനൊപ്പമുള്ള സർപ്രൈസിനു രാജിന് നന്ദി കുറിച്ച് താരം

ബോളിവുഡിന്റെ സ്വന്തം ശില്പ ഷെട്ടി കുന്ദ്ര ഇപ്പോഴിതാ തന്റെ 50-ാം ജന്മദിനത്തിൽ ഗോൾഡൻ മെറ്റാലിക് ഗൗണിൽ അതിസുന്ദരിയായി തിളങ്ങുകയാണ്.
Shilpa shetty kundra, shilpa celebrate her 50th birthday
Shilpashetty celebrates her birthday (Image Source: Instagram)

ബോളിവുഡിൽ ഒരു കാലത്ത് സൂപ്പർ ഹീറോയിനായി തിളങ്ങി നിന്ന താരമാണ് ശില്പ ഷെട്ടി. വിവാഹ ശേഷം വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകി ശില്പ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. അപ്പോഴും സോഷ്യൽ മീഡിയയിൽ താരം തിളങ്ങി നിന്നു.
ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോ ജഡ്ജായും പിന്നീട് ബിഗ് സ്ക്രീനിലേക്കും താരം തിരിച്ചെത്തി. യോഗയും മറ്റുമായി ഫിറ്റ്നെസ്സിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരത്തിന് ഇപ്പോഴും കോളജ് കുമാരിയുടെ സൗന്ദര്യമാണ്.
ഇപ്പോഴിതാ തന്റെ 50-ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കിടുകയാണ് ശിൽപ ഷെട്ടി. ഗോൾഡൻ മെറ്റാലിക് ഗൗണിൽ അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ. താരം തന്റെ ജന്മദിനം ആഘോഷിച്ചത് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടെ ഗംഭീരമായിട്ടാണ്. അവിസ്മരണീയമായ സർപ്രൈസ് സംഘടിപ്പിച്ചതിന് ഭർത്താവ് രാജ് കുന്ദ്രയ്ക്ക് നന്ദി പറഞ്ഞാണ് ശിൽപയുടെ കുറിപ്പ്.
"അതൊരു ബ്ലാസ്റ്റായിരുന്നു... നിരുപാധികമായ സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. രാജ് നീ ഒരു താരമാണ് നിന്നോടും, ആശ്ചര്യങ്ങളോടും, എല്ലാ ഓർമ്മകളോടും എന്റെ ഹൃദയത്തിൽ നന്ദി മാത്രം..." എന്ന ക്യാപ്ഷൻ നൽകിയാണ്എ താരം ചിത്രങ്ങൾ പങ്കിട്ടത്.
ആകാശത്തെ പശ്ചാത്തലത്തിലുള്ള വെടിക്കെട്ടിനു മുന്നിൽ ശില്പ നിൽക്കുന്ന ചിത്രങ്ങളും, എസ് എസ് കെ ഗോൾഡ് എന്ന് ടോപ്പിംഗ് ഉള്ള മനോഹരമായ ഒരു ത്രീ-ടയർ കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും തന്റെ ഭർത്താവ് രാജ് കുന്ദ്രയ്ക്കും അവരുടെ രണ്ട് കുട്ടികൾക്കുമൊപ്പം ഒരു യാച്ചിൽ പോസ് ചെയ്യുന്നതുമടക്കമുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ മുതൽ തിളക്കമുള്ള ഫോട്ടോകൾ വരെയുണ്ട്.

Ads by Google
Tuesday 10 Jun 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google