Monday, March 23, 2026 Last Updated 13 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Jun 2025 11.25 AM

ഹാപ്പി ബര്‍ത്ത് ഡേ ബോസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ ജന്മദിനാഘോഷം

police inspector

കൊടുവളളി: കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊടുവളളി പോലീസ് സ്‌റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വീഡിയോ റീല്‍സ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വിവരം. കോണ്‍ഗ്രസ് കൊടുവളളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.

ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ ബോസ് എന്ന തലക്കെട്ടു നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീഡിയോ റീല്‍സ് പങ്കുവെച്ചിരിക്കുന്നത്. മേയ് 30 നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Ads by Google
Tuesday 10 Jun 2025 11.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google