Monday, March 23, 2026 Last Updated 15 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Jun 2025 10.50 AM

‘മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ട’; ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം

court

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ പൊതുപര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യം വെക്കുന്നതെന്നും പിണറായി വിജയന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും ഹൈക്കോടതി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായി ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണ്. അഴിമതി അന്വേഷിക്കുന്ന ഏജന്‍സികളെ ഹര്‍ജിക്കാരന്‍ സമീപിച്ചില്ല. പകരം ഹൈക്കോടതിയിലേക്കാണ് എത്തിയത്. ഹര്‍ജിയില്‍ പൊതുപര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യം വെക്കുന്നതെന്നും പിണറായി വിജയന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹര്‍ജിയില്‍ സര്‍ക്കാരിനെ ഇതുവരെ കക്ഷിചേര്‍ത്തിട്ടില്ല. ഹര്‍ജി അടുത്ത ദിവസം പരിഗണിക്കും. നേരത്തെ മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Ads by Google
Tuesday 10 Jun 2025 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google