Monday, March 23, 2026 Last Updated 16 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Jun 2025 09.02 AM

മദ്യലഹരിയിലെത്തി ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് യുവാക്കള്‍, അറസ്റ്റ്

-laddu

ചേലക്കര: ലഡു കടം നല്‍കാത്തതിനു കട ഉടമയെ ആക്രമിച്ച തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു (46) , കളരിക്കല്‍ സന്തോഷ് (43) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തിനു സമീപത്തുളള വിഷ്ണുമായ സ്വീറ്റ്‌സ് എന്ന സ്ഥാപനത്തില്‍ ഞായര്‍ വൈകിട്ട് മദ്യലഹരിയിലെത്തിയ പ്രതികള്‍ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച ഉടമ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വലിയാട്ടില്‍ മുരളിയെ (49) ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. രാത്രി തന്നെ പോലീസ് പ്രതികളെ കണ്ടെത്തി പിടികൂടി. വധശ്രമത്തിനാണു കേസ്.

Ads by Google
Tuesday 10 Jun 2025 09.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google