Monday, March 23, 2026 Last Updated 22 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 01.31 PM

യുഡിഎഫ് കാട്ടാന ഇറങ്ങിയാല്‍ രക്ഷപ്പെട്ടെന്ന് കരുതുന്നവര്‍ ; സിപിഐഎം പിബി അംഗം എ. വിജയരാഘവന്‍

uploads/news/2025/06/785314/a-vijaya-raghavan.jpg

മലപ്പുറം: കാട്ടാന ഇറങ്ങിയാല്‍ രക്ഷപ്പെട്ടെന്ന് വിചാരിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും അദ്ദേഹം കാടുകയറുകയാണെന്നും സിപിഐഎം പിബി അംഗം എ. വിജയരാഘവന്‍. വന്യമൃഗ ശല്യം തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് വഴിക്കടവ് പഞ്ചായത്തിലേക്ക് ഇന്ന് നടത്തിയ എല്‍ഡിഎഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പന്നിയെ കെണി വയ്ക്കുന്നത് പഞ്ചായത്ത് ഒത്താശയോടെയാണ്. മരണത്തില്‍ പോലും മായം കലര്‍ത്തുകയാണ് പ്രതിപക്ഷം. യുഡിഎഫ് നിഗൂഢ പദ്ധതികള്‍ ആവിഷ്‌കരിച്ച് നില്‍ക്കുകയാണ്. കൈപ്പത്തി ആണ് അടയാളം, പന്നിക്കെണിയല്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണം. ഒരു പഞ്ചായത്ത് കിട്ടിയാല്‍ പന്നിക്കെണി ആണെങ്കില്‍ കേരളം കിട്ടിയാല്‍ എന്തായിരിക്കും ഇവരുടെ സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.

വഴിക്കടവില്‍ പത്താംക്ലാസ്സുകാരന്‍ അനന്തുവിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരസ്പരം കുറ്റപ്പെടുത്തി യുഡിഎഫും എല്‍ഡിഎഫും ബിജെപിയും രംഗത്ത് വന്നിരിക്കുകയാണ്. അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എല്‍ഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുഡിഎഫ് ആരോപണം കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് പറഞ്ഞാണ്.

യുഡിഎഫ് മാര്‍ച്ച് നടത്തിയത് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്കാണ്. വനംമന്ത്രി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വനംമന്ത്രി നാടിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിയോട് മാപ്പുപറയാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും നാട്ടില്‍ നടക്കുന്നത് നിഷ്‌ക്രിയഭരണമാണെന്നും പറഞ്ഞു.

കെഎസ്ഇബി ഓഫീസിന് മുന്നിലാണ് വിഡി സതീശന്‍ യുഡിഎഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ്, കെഎസ്ഇബി ഒരു നടപടിയും എടുത്തില്ലെന്ന് കുറ്റപ്പെടുത്തി. പാലക്കാട് നീലപ്പെട്ടിയുമായി വന്ന പോലെ ഇവിടെ പന്നിക്കെണിയുമായി വന്നിരിക്കുകയാണെന്നും ഗുരുതരമായ അനാസ്ഥ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു. പിന്നാലെ വനം വകുപ്പ് ഓഫീസിന് മുന്നില്‍ ബിജെപിയും പ്രതിഷേധിക്കുന്നുണ്ട്.

വനം ഓഫീസിന് മുന്നില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ബിജെപി മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പന്നിയെ വെടിവെച്ചു കൊല്ലാനുള്ള ഒരു ലൈസന്‍സും കേന്ദ്രം നല്‍കേണ്ട കാര്യമില്ല. അപകടകാരിയായ വന്യ മൃഗങ്ങളെ കൊല്ലാന്‍ വനം വകുപ്പിന് അനുമതി ഉണ്ട്. യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്താണെങ്കില്‍ പന്നിയെ വെടി വെക്കുന്നവര്‍ക്ക് പണം നല്‍കുന്നില്ലെന്നും പറഞ്ഞു.

കെഎസ്ഇബി യുടെ വൈദ്യുതി അനധികൃതമായി എടുക്കുന്നത് പരിശോധിക്കാന്‍ സംവിധാനമില്ല. ആനക്ക് എത്ര കാല് ഉണ്ട് എന്ന് പോലും അറിയാത്ത ആളാണ് വനം മന്ത്രി. ഇങ്ങിനെ ഒരാളെയും വെച്ച് എന്തിനാണ് പിണറായി വിജയന്‍ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്? മലയോര ജനതയെ വഞ്ചിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Monday 09 Jun 2025 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google