Monday, March 23, 2026 Last Updated 22 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 02.05 PM

ബേപ്പൂര്‍ തീരത്തിനടുത്ത് കപ്പലിന് തീ പിടിച്ചു ; 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു ; 18 പേര്‍ കടലില്‍

uploads/news/2025/06/785310/ship11.jpg

മുംബൈ: കേരളതീരത്ത് കണ്ടെയ്‌നറുമായി പോയ ചരക്കുകപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായിട്ടാണ് റിപ്പോര്‍ട്ട്. 23 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായും 18 പേര്‍ കടലില്‍ ചാടിയെന്നുമാണ് വിവരം. രക്ഷാദൗത്യത്തിനായി നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 270 മീറ്റര്‍ നീളമുള്ള വി.എം. വാന്‍ഹായ് 503 എന്ന പേരിലുള്ള സിംഗപ്പൂര്‍ കപ്പലാണ് അപകടത്തില്‍ പെട്ടത്. കപ്പലിന്റെ മദ്ധ്യഭാഗത്ത് തീ പടരുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

650 കണ്ടെയ്‌നറുകളുമായി കൊളംബോയില്‍ നിന്നും നവിമുംബൈയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പെട്ടത്. ഈ മാസം ആദ്യം പുറപ്പെട്ട കപ്പല്‍ നാളെയായിരുന്നു മുംബൈയില്‍ എത്തിച്ചേരേണ്ടിയിരുന്നത്. കൊച്ചിയില്‍ കപ്പലപകടം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും മറ്റൊരു കപ്പല്‍അപകടവും ഉണ്ടായിരിക്കുന്നത്. ജീവനക്കാരെ രക്ഷിക്കാന്‍ കൊച്ചിയില്‍ നിന്നും ഡോണിയര്‍ വിമാനവും എയര്‍ക്രാഫ്റ്റും അയച്ചിട്ടുള്ളതായി വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായതായും വിവരമുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

രാവിലെ 10.30 യോടെയാണ് വിവരങ്ങള്‍ കോസ്റ്റുഗാര്‍ഡിന് കിട്ടിയത്. ഡിഫന്‍സ് പിആര്‍ഒ- അപകടം സ്ഥിരികരീച്ചു. 20 വര്‍ഷം പഴക്കമുള്ള കപ്പലാണ്. ചരക്കുകപ്പലില്‍ എങ്ങിനെയാണ് തീപിടിച്ചതെന്നും കണ്ടെയ്‌നറുകളില്‍ എന്താണെന്നുമുള്ള വിവരം വ്യക്തമല്ല. കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായതായും വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഐഎന്‍എസ് സൂറത്ത് അങ്ങോട്ടേയ്ക്ക് തിരിച്ചിട്ടുണ്ടെന്നുമാണ് വിവരം. തീ പിടുത്തം അണയ്ക്കാനായിട്ടില്ല. കടലില്‍ ചാടിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഇവര്‍ക്ക് പെട്ടെന്ന് ചികിത്സ നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊട്ടിത്തെറി ഉണ്ടായതായി ദുരന്തനിവാരണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Ads by Google
Monday 09 Jun 2025 02.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google