Monday, March 23, 2026 Last Updated 23 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 01.01 PM

ശ്രീചിത്ര ആശുപത്രിയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ്‌ഗോപി ; ശസ്ത്രക്രിയ ഉടന്‍ തുടങ്ങാനാകും

uploads/news/2025/06/785302/sureshgopi-close.gif

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും ശസ്ത്രക്രിയകള്‍ രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളില്‍ വന്നയത്ര ഗൗരവം വിഷയത്തിന് ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികള്‍ക്ക് ഉണ്ടായിട്ടുണ്ട് അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയില്‍ മുന്നോട്ട് പോകാനുള്ള തീരുമാനമായെന്നും പറഞ്ഞു.

കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി രഹിതമായ പ്രതിവിധി ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം ഓരോ വര്‍ഷവും ശ്രീചിത്രയിലെ കരാറുകള്‍ പുതുക്കണം. കരാര്‍ പുതുക്കിയാല്‍ മാത്രമേ കമ്പനികള്‍ നല്‍കുന്ന ഉപകരണങ്ങള്‍ക്ക് ഉള്ള ആനുകൂല്യങ്ങളും മറ്റും ആശുപത്രിക്ക് ലഭിക്കൂ. എന്നാല്‍ 2023-ന് ശേഷം കരാറുകള്‍ പുതുക്കിയിട്ടില്ല എന്നായിരുന്നു പുറത്തുവന്ന വിവരം. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാല്‍ ചികിത്സാ പ്രതിസന്ധി നേരിടുന്നതായും ന്യൂറോ റേഡിയോളജി ശസ്ത്രക്രിയകള്‍ മുടങ്ങിയതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

നിരവധി രോഗികളാണ് ആശങ്കയിലായത്. പ്രതിസന്ധി തുടര്‍ന്നാല്‍ ഒരാഴ്ചയില്‍ മുപ്പതിലധികം സര്‍ജറികള്‍ മാറ്റിവെക്കേണ്ടി വരുന്ന സ്ഥിതി ഉണ്ടായിരുന്നു. മാറ്റിവെച്ച ശസ്ത്രക്രിയ പോലും എപ്പോള്‍ നടത്താന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ കത്തിനും കൃത്യമായ മറുപടി മാനേജ്‌മെന്റ് ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Ads by Google
Monday 09 Jun 2025 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google