Thursday, March 19, 2026 Last Updated 19 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 12.52 PM

' എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് ചിന്ത വരും, ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍' ; ലക്ഷ്മി മേനോന്‍

wife, about

ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് താനെന്ന് വെളിപ്പെടുത്തി നടനും അവതാരകനുമായ മിഥുന്‍ രമേഷിന്റെ ഭാര്യ ലക്ഷ്മി മേനോന്‍. ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ തനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. മരുന്ന് കഴിച്ചില്ലെങ്കില്‍ മൂഡ് സ്വിങ്‌സ് വരും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്നൊക്കെ തോന്നും എന്നാണ് ലക്ഷ്മി പറയുന്നത്.

'സമൂഹത്തില്‍ നല്ല രീതിയില്‍ ആക്റ്റീവ് ആയിട്ടിരിക്കുന്ന ഒരു വ്യക്തി പെട്ടന്ന് ഡിപ്രഷന് ചികിത്സ തേടി എന്ന് കേട്ടാല്‍ ആരും അത് അംഗീകരിക്കില്ല. അതുപോലെയാണ് എന്റെ കാര്യം. ഞാന്‍ ഇപ്പോഴും ഡിപ്രഷന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിക്കഴിഞ്ഞാല്‍ എനിക്ക് മൂഡ് സ്വിങ്സ് തുടങ്ങും.''

'ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്ന തരത്തിലുള്ള ചിന്തകള്‍ ഒക്കെ വരും. ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ എനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. ബാലന്‍സ് ചെയ്ത് കൊണ്ട് പോയില്ലെങ്കില്‍ പ്രശ്നമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് മൂഡ് സ്വിങ്സ് വരാറില്ല.''

''ഡിപ്രഷന്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. എനിക്ക് ഡിപ്രഷന് ആദ്യം വന്നപ്പോള്‍ ഭയങ്കര ദേഷ്യമായിരുന്നു. എന്താണ് കാരണമെന്ന് അറിയാതെ വീട്ടുകാര്‍ ഭയന്നു. ഒടുവില്‍ ഡോക്ടറെ പോയി കണ്ടു. അമ്മയും ഭര്‍ത്താവ് മിഥുനും മകളും ആ സമയങ്ങളില്‍ കൂടെ നിന്നു. തുടര്‍ച്ചയായ ആത്മഹത്യാപ്രേരണ ഉണ്ടായിരുന്നു'' എന്നാണ് ലക്ഷ്മി പറയുന്നത്.

Ads by Google
Monday 09 Jun 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google