Monday, March 23, 2026 Last Updated 21 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 12.15 PM

ദ്രുതഗതിയില്‍ സംസ്‌ക്കരിച്ചു ; പിതാവിന്റെ മരണത്തില്‍ മകന് സംശയം ; പയ്യോളിയില്‍ ഖബര്‍ തുറന്നു വൃദ്ധന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന

uploads/news/2025/06/785296/deadbody.jpg

കോഴിക്കോട്: സഹോദരന്‍ ഖബറടക്കം നടത്തിയ പിതാവിന്റെ മരണത്തില്‍ മകന്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഖബര്‍ തുറന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം അടക്കമുള്ള പരിശോധന. കഴിഞ്ഞ 26 ന് മരണമടഞ്ഞ കോഴിക്കോട് പയ്യോളിയില്‍ മുഹമ്മദ് എന്നയാളുടെ മൃതദേഹമാണ് സംശയത്തെ തുടര്‍ന്ന് പുറത്തെടുത്ത് പരിശോധന നടക്കുന്നത്. പയ്യോളി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി.

മകന്‍ മുഫീദാണ് കേസ് കൊടുത്തത്. നല്‍കിയ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ഡിഒ, ഫോറന്‍സിക് സര്‍ജന്മാരും ഇവിടേയക്ക് എത്തിയിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടം നടത്തുന്നത് ശ്മശാനഭൂമിയിലാണ്. സഹോദരനും മകനും അടക്കമുള്ള ബന്ധുക്കളും സ്ഥലത്തുണ്ട്. വര്‍ഷങ്ങളായി ഭാര്യയേയും മകനെയും വിട്ടു മറ്റൊരു വീട്ടിലായിരുന്നു താമസം. വിദേശത്തായിരുന്ന മകന്‍ അടുത്ത ദിവസമാണ് നാട്ടിലെത്തിയത്. മരണപ്പെട്ടയാളുടെ മൃതദേഹം സഹോദരന്‍ തിരക്കുപിടിച്ച് സംസ്‌ക്കരിച്ചതായാണ് ആരോപണം.

അതിനൊപ്പം മുഹമ്മദിന്റെ പണം സഹോദരന്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചതാണ് സംശയിക്കാന്‍ കാരണം. അട്ടക്കുണ്ടിലെ വീട്ടില്‍ മുഹമ്മദ് അഞ്ചുവര്‍ഷമായി തനിച്ചായിരുന്നു താമസം. സമീപവാസികളുമായി ചേര്‍ന്ന് നന്നായി സഹകരിക്കുന്ന മുഹമ്മദ് തനിച്ചായിരുന്നു ജീവിച്ചിരുന്നത്. 26 ാം തീയതി സമീപവാസികള്‍ പറഞ്ഞത് അനുസരിച്ചാണ് സഹോദരനെത്തിയതും മൃതദേഹം സംസ്‌ക്കരിച്ചതെന്നും പറഞ്ഞു.

Ads by Google
Monday 09 Jun 2025 12.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google