Monday, March 23, 2026 Last Updated 17 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 11.33 AM

ജയിലില്‍ അയച്ചാലും പുറത്തിറങ്ങിയാല്‍ തട്ടിപ്പ് തുടരും ; സ്‌നേഹം ലഭിക്കാന്‍ വേണ്ടിയാണ് തുടര്‍ച്ചയായി വിവാഹം കഴിച്ചതെന്ന് രേഷ്മ

uploads/news/2025/06/785292/reshma.jpg

ആര്യനാട് : തന്നെ ജയിലില്‍ അയച്ചാലും പുറത്തിറങ്ങിയാല്‍ വിവാഹത്തട്ടിപ്പ് ഇനിയും തുടുരമെന്ന് അനേകം പേരെ വിവാഹം കഴിച്ചത് സ്‌നേഹം കൊതിച്ചാണെന്നും കഴിഞ്ഞദിവസം വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ രേഷ്മ. തട്ടിപ്പ് നടത്തിയത് എന്തിനാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനായിരുന്നു രേഷ്മയുടെ മറുപടി. തനിക്ക് സ്‌നേഹം ഇതുവരെ കിട്ടിയിട്ടില്ലെന്നും സ്‌നേഹം കിട്ടണമെന്നും പറഞ്ഞു.

പത്തിലധികം യുവാക്കളെയാണ് വിവാഹത്തട്ടിപ്പുകാരി വഞ്ചനയ്ക്ക് ഇരയാക്കിയത്. അതേസമയം ഇടയ്ക്ക് വിവാഹം കഴിച്ച കൊല്ലം സ്വദേശിക്കൊപ്പം ഇവര്‍ക്ക് രണ്ടുവയസ്സുള്ള കുട്ടിയും ഭര്‍ത്താവും മാതാവും കഴിയുന്നത്. പ്ലീസ് തന്നെ ജയിലില്‍ അടയ്ക്കണമെന്നും പുറത്തുവിട്ടാല്‍ താന്‍ ഇതേ തട്ടിപ്പ് ഇനി ആവര്‍ത്തിക്കുമെന്നും തന്റെ മൊഴിയെടുത്ത ആര്യനാട് എസ്ച്ച് ഒയോട് പറഞ്ഞു.

അതേസമയം ഇവര്‍തട്ടിപ്പിനിരയാക്കിയ പത്തു യുവാക്കളില്‍ ഏഴുപേരും പോലീസിനെ വിളിച്ചു. ഇനി മൂന്ന് പേര്‍ കുടി വിളിക്കാനുണ്ട്. തിരുവനന്തപുരം സ്വദേശിയുമായി വിവാഹത്തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് രേഷ്മ പിടിയിലായത്.

വിവാഹം നടത്തിയ ശേഷം താലിമാലയും പൊന്നും പണവുമായി മുങ്ങുന്നതായിരുന്നും രേഷ്മയുടെ രീതി. തിരുവനന്തപുരം സ്വദേശിയുമായി വിവാഹവുമായി മുന്നോട്ട് പോകുമ്പോഴും ഇവര്‍ മറ്റ് മൂന്ന് വിവാഹം പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ വരന്റെ ഒരു സുഹൃത്തിന്റെ ഭാര്യയ്ക്ക് തോന്നിയ സംശയമാണ് വലിയ രേഷ്മയെ കുടുക്കാന്‍ കാരണമായിരിക്കുന്നത്.

Ads by Google
Monday 09 Jun 2025 11.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google