Monday, March 23, 2026 Last Updated 20 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 11.03 AM

വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ച സംഭവം ; പ്രതികരണം തിരുത്തി വനംമന്ത്രി

uploads/news/2025/06/785290/ak-shasheendran.jpg

നിലമ്പൂര്‍: വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ മരണത്തില്‍ ഗൂഡാലോചന എന്നല്ല പ്രതിപക്ഷത്തിന്റെ പ്രതികരണത്തില്‍ ഗൂഡാലോചന എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. തെറ്റായ വാര്‍ത്ത നല്‍കി തന്നെ ഒറ്റപ്പെടുത്താനും മോശമാക്കാനുമുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നതെന്നും പറഞ്ഞു. ചില മാധ്യമങ്ങള്‍ ആരോപിച്ച പോലെ മുഖ്യമന്ത്രി തന്നെ ശാസിച്ചില്ലെന്നും പറഞ്ഞു.

സംഭവം ജില്ലാ ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. താന്‍ ഗൂഡാലോചന ഉന്നയിച്ചത് മരണത്തിലല്ല. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അപകടമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ആരോപണത്തില്‍ മറുപടി പറയേണ്ടത് മന്ത്രി. വിവാദത്തിന് തുടക്കമിട്ടത് പ്രതിപക്ഷമാണെന്നും പറഞ്ഞു. അപകടം നടന്നത് ഖേദകരമാണെന്നും എന്നാല്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റതെന്നും മന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചിലര്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നെന്നും പറഞ്ഞു.

സ്വകാര്യവ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴിചാരരുതെന്നും കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നതെന്നും വനംവകുപ്പ് ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കാറില്ലെന്നും സോളാര്‍ ഫെന്‍സിംഗ് മാത്രമേ സ്ഥാപിക്കാറുള്ളൂ എന്നും പറഞ്ഞു. കാട്ടുപന്നികളെ നിയന്ത്രിക്കാന്‍ വഴിക്കടവ് പഞ്ചായത്ത് എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് പരിശോധിക്കണമെന്നും പല പഞ്ചായത്തും വനംവകുപ്പുമായി സഹകരിക്കുന്നില്ലെന്നും വനംവകുപ്പിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും പറഞ്ഞു.

Ads by Google
Monday 09 Jun 2025 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google