Monday, March 23, 2026 Last Updated 22 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 10.30 AM

വഴിക്കടവിലെ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത് ; ഇനിയും ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത്

uploads/news/2025/06/785286/swaraj.jpg

മലപ്പുറം: വഴിക്കടവിലെ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് പകരം ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും രാഷ്ട്രീയം മറന്ന് ഒന്നിക്കുകയാണ് വേണ്ടതെന്ന് നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ്. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും അന്ന് ഇതാരും രാഷ്ട്രീയവത്കരിച്ചിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തില്‍ മൂന്ന് പാര്‍ട്ടികളും ഇന്ന് പ്രതിഷേധമാര്‍ച്ച് നടത്താനിരിക്കെയാണ് പ്രതികരണം. അനന്തു കൊല്ലപ്പെട്ടയുടന്‍ തന്നെ നിലമ്പൂരിലുണ്ടായ പ്രതിഷേധത്തോട് വിയോജിക്കുകയാണ് ഇടതുപക്ഷം ചെയ്തത് എന്നും പറഞ്ഞു. പ്രതിഷേധം ആശുപത്രിയിലേക്കുളള വഴിയാണ് തടഞ്ഞത്. ആ സമയത്ത് അത്യാസന്ന നിലയിലുളള ഒരു രോഗി വന്നാല്‍ എന്തായിരിക്കും സംഭവിക്കുക എന്നും ചോദിച്ചു. ഇത്തരം പ്രശ്‌നം പരിഹരിക്കേണ്ടത് നേതാക്കളാണെന്നും പറഞ്ഞു.

രാഷ്ട്രീയവത്കരിക്കാനുളള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുളള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണ്. അവരാണ് ആശുപത്രിയിലേക്കുളള വഴി തടഞ്ഞത്. വൈകിയാണെങ്കിലും അവര്‍ക്കത് ബോധ്യമായിട്ടുണ്ടാവുമെന്നും ഇനി അവര്‍ അത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടുമാസം മുന്‍പ് പുത്തരിപ്പാടത്തും സമാനമായ രീതിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുത്തന്‍വീട്ടില്‍ രാമകൃഷ്ണന്‍ എന്ന കുഞ്ഞുകുട്ടനാണ് മരിച്ചത്. ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

അന്ന് മരണപ്പെട്ടയാളുടെ വീട് സന്ദര്‍ശിക്കാന്‍ പോലും അറിയപ്പെടുന്ന ഒരു നേതാവും പോയിട്ടില്ല എന്നാണ് കേട്ടത്. കാരണം അന്ന് ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നില്ല. ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് വഴിതടഞ്ഞെന്നും സ്വരാജ് പറഞ്ഞു.

Ads by Google
Monday 09 Jun 2025 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google