Monday, March 23, 2026 Last Updated 18 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 08.41 AM

നിലമ്പൂരില്‍ പ്രതിഷേധമാര്‍ച്ചിന്റെ ദിനം ; യുഡിഎഫ് കെഎസ്ഇബിയിലേക്കും എല്‍ഡിഎഫ് പഞ്ചായത്തിലേക്കും മാര്‍ച്ച്

uploads/news/2025/06/785281/electric-shock.jpg

മലപ്പുറം: നിലമ്പൂരില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നിലമ്പൂരില്‍ ഇന്ന് എല്‍ഡിഎഫ് - യുഡിഎഫ് - എന്‍ഡിഎ പ്രതിഷേധങ്ങള്‍ നടക്കും. വഴിക്കടവ് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് കോണ്‍ഗ്രസും എല്‍ഡിഎഫ് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്കും മാര്‍ച്ച് നടത്തും. എന്‍ഡിയുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത് നിലമ്പൂര്‍ വനംവകുപ്പ് ഓഫീസിലേക്കാണ്.

അനന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുഡിഎഫ്. പഞ്ചായത്തിന്റെ അനാസ്ഥയാണ് കാരണമെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. നിലമ്പൂരിലെ പറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് വിദ്യാര്‍ത്ഥി മരിച്ചത്. നേരത്തെയും ഈ പ്രദേശത്ത് പന്നിക്കെണിയില്‍ കുടുങ്ങി ഒരാള്‍ക്ക് പരിക്കേറ്റെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് എല്‍ഡിഎഫ് ആരോപണം. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വഴിക്കടവ് പഞ്ചായത്തിന്റെ അനാസ്ഥ ചോദ്യം ചെയ്ത് നേരത്തേ രംഗത്ത് വന്നിരുന്നു. ഷോക്കേറ്റ് മരിച്ച അനന്തുവിനെ ഇന്നലെ സംസ്‌കരിച്ചത് കുട്ടിക്കുന്ന് ശ്മശാനത്തിലാണ്.

മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിരുന്നു. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു പത്താംക്ലാസ്സുകാരനായ അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ ഗൂഢാലോചന അടക്കം ആരോപിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

Ads by Google
Monday 09 Jun 2025 08.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google