Monday, March 23, 2026 Last Updated 18 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 07.49 PM

മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

uploads/news/2025/06/785177/accident-images.gif
photo - facebook

മലപ്പുറം : വെങ്ങര അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യം മാധ്യമങ്ങള്‍ക്ക ലഭിച്ചു. ഇന്നലെയാണ് അപകടം നടന്നത്. കാർ വേ​ഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു.പിന്നിലെ ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു പിന്നാലെ ഒരാൾ കൂടി തെറിച്ചുവീഴുകയായിരുന്നു. കാറിൽ നിന്ന് തെറിച്ചുവീണവർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടില്ല.

വാഹനത്തിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി. പിന്നാലെ തെറിച്ചുവീണവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Ads by Google
Sunday 08 Jun 2025 07.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google