Monday, March 23, 2026 Last Updated 21 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 05.54 PM

കല്യാണവീട്ടിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയില്‍

girls

പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ചുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജൂണ്‍ നാലിന് കേസ് റജിസ്റ്റര്‍ ചെയ്ത്, ആറാം തീയതിയോടെ പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, അന്വേഷണത്തില്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രതികളില്‍ ഒരാളെ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

പ്രതികളിൽ ഒരാളും പെൺ‌കുട്ടികളും ഒരേ ഗ്രാമത്തില്‍ ഉള്ളവരാണ്. ഈ പരിചയത്തിലാണ് പ്രതികൾ‌ കുട്ടികളെ കല്യാണവീടിനു പുറത്തേക്ക് കൊണ്ടുപോയത്. ഈ സമയം പ്രതിക്കൊപ്പം ഒരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. വഴിയില്‍നിന്നാണ് മറ്റു രണ്ടു പ്രതികള്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നത്. പിന്നാലെ പെണ്‍കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിവാഹ വീട്ടില്‍നിന്ന് അല്‍പം മാറി വിജനമായ ഒരിടത്തുനിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയതെന്ന് ബന്ധുക്കളും പറയുന്നു.

Ads by Google
Sunday 08 Jun 2025 05.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google