Monday, March 23, 2026 Last Updated 17 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 05.42 PM

വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; മാതൃസഹോദരന്‍ പിടിയില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ കുട്ടിയുടെ മാതൃസഹോദരന്‍ അറസ്റ്റില്‍. അയിരൂര്‍ സ്വദേശിയായ 44 കാരനാണ് പിടിയിലായത്. കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടര്‍ന്ന് ഡോക്ടര്‍ അയിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ തന്നെ പ്രതിയെ അയിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടാകാറില്ല. ഈ സമയത്ത് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് മൊഴി. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Ads by Google
Sunday 08 Jun 2025 05.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google