Monday, March 23, 2026 Last Updated 45 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 08.44 PM

വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞു; കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ തുറക്കും

uploads/news/2025/06/785162/1.gif
photo; representative image

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ മുതൽ തുറക്കും. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്കൂളുകള്‍ നാളെ മുതൽ തുറക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് ജൂൺ രണ്ടിനാണ് ഈ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചത്. സ്കൂളുകൾ തുറന്ന് ഒരാഴ്ചയായിട്ടും കുട്ടനാട്ടിലെ സ്കൂളുകൾ തുറന്നിരുന്നില്ല. വെള്ളം ഇറങ്ങിയതോടെ വെള്ളക്കെട്ട് ഉണ്ടായിരുന്ന സ്കൂളുകൾ വൃത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു.

Ads by Google
Saturday 07 Jun 2025 08.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google