Monday, March 23, 2026 Last Updated 45 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 01.42 PM

വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍’; വിഡി സതീശന്‍

v d satheeshan

വനം മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനംമന്ത്രി വൃത്തികെട്ട ആരോപണമാണ് ഉന്നയിക്കുന്നതെന്നും സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടി, നിലമ്പൂരില്‍ പന്നിക്കെണി. ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം.

എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന എന്ന ആരോപണം ഉന്നയിച്ചത്. പ്രതി കോണ്‍ഗ്രസ് ആണെങ്കില്‍ udf ഗൂഢാലോചന നടത്തി എന്നാണോ. മരിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടി. യുഡിഎഫ് നടത്തിയത് സ്വാഭാവിക പ്രതിഷേധം – അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 08 Jun 2025 01.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google