Monday, March 23, 2026 Last Updated 48 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 11.52 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ; ദാരുണവും വേദനാജനകവുമെന്ന് മന്ത്രി വി ശിവൻകുട്ടി

v sivankutty

മലപ്പുറം: നിലമ്പൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി . സംഭവത്തിൽ കേസ്സിലെ പ്രതി ബിനീഷ് പൊലിസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ് എന്നും മന്ത്രി പറഞ്ഞു.

ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നിൽക്കേണ്ടത്.കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജൻസികൾ പരിശോധിക്കും. ഇക്കാര്യത്തിൽ സത്യം എല്ലാവർക്കും ബോധ്യമാകുന്നതാണ്. ഇതിന്റെ പേരിൽ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി

Ads by Google
Sunday 08 Jun 2025 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google