Thursday, March 19, 2026 Last Updated 22 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 10.11 AM

ഞാന്‍ ഒരിക്കലും പിറന്നാളുകളുടെ ആരാധികയായിരുന്നില്ല; ചിത്രങ്ങളുമായി ഭാവന

bhavana-
photo-www.instagram.com/bhavzmenon/

മലയാളത്തിന്റെ പ്രിയതാരം ഭാവനയുടെ ജന്മദിനമായിരുന്നു വെള്ളിയാഴ്ച. ഭാവനയുടെ അടുത്ത കൂട്ടുകാരിയും നടിയുമായ മഞ്ജു വാര്യർ അടക്കം നിരവധി പേർ താരത്തിനു ജന്മദിനാശംസകൾ നേർന്നിരുന്നു.

പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് ഭാവന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. " ഞാൻ പിറന്നാളുകളുടെ ആരാധിക ആയിരുന്നില്ല ഒരിക്കലും, പക്ഷേ എല്ലാ വർഷവും ഇത്രയും സ്നേഹം ലഭിക്കാൻ മാത്രം ഞാൻ ജീവിതത്തിൽ എന്തെങ്കിലും ശരിയായി ചെയ്തുവെന്ന ആത്മവിശ്വാസം എനിക്ക് ലഭിക്കുന്നു," ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് ഭാവന കുറിച്ചതിങ്ങനെ.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു.

'സി ഐഡി മൂസ', 'ക്രോണിക് ബാച്ച്ലർ', 'ചിന്താമണി കൊലക്കേസ്', ലോലിപോപ്പ്', 'നരൻ', 'ഛോട്ടാം മുംബൈ', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം 'ഹണ്ട്' ആയിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന.'ദൈവനാമത്തിൽ' എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു.

അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാവന 2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തു.നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

Ads by Google
Sunday 08 Jun 2025 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google